എസ്എഫ്ഐന്റെ കുട്ടികളെ തൊട്ടാല്‍ നീയൊന്നും ഇവിടെ ഇറങ്ങി നടക്കില്ല ! കേരളത്തില്‍ മാത്രമല്ല, തമിഴിനാട്ടിലും എസ്എഫ്ഐ യുടെ ഗുണ്ടായിസം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കൊലവിളി മുദ്രാവാക്യങ്ങള്‍ വിളിച്ചും തങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തിയും സര്‍ക്കാരിന്റെ ഹുങ്കില്‍ എസ്എഫ്ഐ വിളയാടുമ്പോള്‍ മുന്നറിയിപ്പ് നല്കി വിദഗ്ധര്‍ രംഗത്തെത്തുന്നുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപിയെ നിലവില്‍ കേരളത്തില്‍ മാത്രം ഭരണം നിലനിര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹുങ്കില്‍ എസ്എഫ്ഐ അധിക്ഷേപിക്കാന്‍ വന്നാല്‍ അത് കണ്ട് നില്ക്കാന് ജനങ്ങള്‍ക്കാവില്ല. അത്തരമൊരു സംഭവമാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തമിഴ് ഭാഷയും കാശി നഗരവുമായുള്ള പൗരാണിക ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന കാശി തമിഴ് സംഗമത്തിനെതിരെ ഇടതുപക്ഷത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധങ്ങള്‍ ആഘോഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നടത്തുന്ന ഒരു മാസത്തെ പരിപാടിയാണ് കാശി തമിഴ് സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നവംബര്‍ 17-ന് ചെന്നൈയില്‍ നിന്ന് വിശിഷ്ടാതിഥികളെ വഹിച്ച് കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കാന്‍ വാരണാസിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, പ്രസിദ്ധ സംഗീതജ്ഞന് ഇളയരാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ എന്നിവര്‍ കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു. ഇത്തരമൊരു പരിപാടിയില്‍ എസ്എഫ്ഐ എന്താണ് ചെയ്തത്. തമിഴ് ജനതയുടെ ഇടയില്‍ നിന്നും പരിപാടിക്ക് വലിയ ജനപ്രീതി ലഭിക്കുന്നത്. ഇതാണ് കമ്മ്യൂണിസ്റ്റ്കാരെ അസ്വസ്ഥരാക്കിയത്. പിന്നാലെ എസ്എഫ്ഐ എതിര്‍പ്പുമായി രംഗത്തു വന്നു.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും കുത്തിയിരിപ്പും നടത്തി. ഇനി കുത്തിയിരുന്ന് പ്രതിഷേധിച്ച എസ്എഫ്ഐയുടെ ന്യായങ്ങള്‍ ഇങ്ങനെ. കാശി തമിഴ് സംഗമത്തിന്റെ പേരില്‍ ആര്‍എസ്എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശിലെ കാശിയിലേക്ക് തമിഴ്നാട്ടില്‍ നിന്നും വിദ്യാര്‍ത്ഥികളെ അയയ്ക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. എന്നാല്‍ തമിഴ്നാട്ടില്‍ കണ്ടത് മറ്റൊന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാനോ റെയില്‍ ഗതാഗതം തടസ്സപ്പെടുത്താനോ പോലീസ് അനുവദിച്ചില്ല.
മാത്രമല്ല, മോദി സ്നേഹികള്‍ എസ്എഫ്ഐയ്ക്ക് തക്കതായ മറുപടിയും കൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കും മോദിയ്ക്കും ഇന്ന് തമിഴ്നാട്ടില്‍ ഉള്ള ആരാധഖര്‍ ചെറുതൊന്നുമല്ല. സംസ്ഥാനത്ത് മോദി വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോഴെല്ലാം അത് പ്രകടമാണ്. ഈയിടത്താണ് എസ്എഫ് ഐ വന്‍ പ്രതിഷേധം തീര്‍ക്കാമെന്ന് കരുതിയത്. എന്നാല്‍ ജനം അത് പൊളിച്ച് കയ്യില്‍കൊടുത്തു.