സുരേഷ്ഗോപി എന്ന മഹാമനടനെ അദ്ദേഹത്തിന്റെ രാഷ്ട്രീയം കണക്കിലെടുത്ത് ഒറ്റപ്പെടുത്താനും അദ്ദേഹത്തിനെതിരെ കുപ്രാചരണം നടത്താനും ശ്രമിച്ചവരൊക്കെ ഇന്ന് കുത്തുവാലെടുത്തിരിക്കുകയാണ്. കാരണം ഒരിടവേളയ്ക്ക് ശേഷം താരത്തിന് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിരിക്കുകയാണ്. തന്റെ രാഷ്ട്രീയം മുറുകെ പിടിച്ച് തന്നെ സിനിമ രംഗത്തും സുരേഷ്ഗോപി സ്ഥാനം പിടിച്ചുകഴിഞ്ഞു. ഈ സിനിമയും രാഷ്ട്രീയവും മാറ്റിനിര്‍ത്തിയാല്‍ താരം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും തന്നകൊണ്ടാകുന്നതെല്ലാം ചെയ്യുകയാണ്. താരത്തിന്റെ ഒരു പ്രവൃത്തിയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുകയാണ് തിലകന്റെ മകന് ഷമ്മി തിലകന്. മലയാളത്തിന്റെ മഹാനടന് തിലകന് സ്മാരകം പണിയുന്നത് സംബന്ധിച്ച് കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന വിവാദങ്ങളെ കാറ്റില്‍ പറത്തിയാണ് സുരേഷ്ഗോപി ഇവിടെ താരമാകുന്നത്.
ഈ മഹാനടന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ സര്‍ക്കാരിന് ആയിട്ടില്ല. അദ്ദേഹത്തിന്റെ മകന് ഷോബി തിലകന് അടക്കമുളളവര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് തിലകന് സ്മാരകം എന്നത്. കമ്മ്യൂണിസ്റ്റുകാരന് കൂടിയായ അച്ഛനെ ഇത്തരത്തില്‍ ഇടത് സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ഷോബി തിലകന് രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷോബി തിലകന്റെ പ്രതികരണം . ഇതിപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അദ്ദേഹം സുരേഷ്ഗോപിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. അച്ഛന്റെ പേരില്‍ ആകെ ഉളളത്, കിരീടം പാലം അച്ഛന്റെ സ്മാരകമാക്കാന് അവിടുത്തെ പൗരസമിതി തീരുമാനിച്ചിട്ടുണ്ട്”. ”കിരീടം പാലത്തിന് സമീപത്തുളള റോഡിന് പത്മശ്രീ തിലകന് റോഡ് എന്ന് പേരിട്ടിട്ടുണ്ട്. അതിന് കാരണം ആ പഞ്ചായത്ത് സുരേഷ് ഗോപി എന്ന അതുല്യനായ നടന് കിരീടം പാലം ഉളള കല്ലൂര്‍ പഞ്ചായത്തിനെ ദത്തെടുത്തിരിക്കുകയാണ്.
അദ്ദേഹമാണ് അവിടുത്തെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. സുരേഷ് ഗോപി എന്ന ആ വ്യക്തിക്ക് അച്ഛനുമായുളള ബന്ധം ഭയങ്കരമാണ്”. സുരേഷ് ഗോപിക്ക് അദ്ദേഹം സ്വന്തം അച്ഛനെ പോലെയാണ് എന്നും ഷോബി തിലകന് പറഞ്ഞു. ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനൊരു കാര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ സുരേഷ് ഗോപി കാണാന്‍ വന്നിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്നും ഇന്നും ഭയങ്കര സ്നേഹമാണ്. അച്ഛനെ അത്രയ്ക്ക് സ്നേഹമായത് കൊണ്ടാണ് ആ റോഡിന് പേരിട്ടത്. പക്ഷേ തനിക്ക് വേണ്ടത് അതല്ല. സര്‍ക്കാരാണ് സ്മാരകം നിര്‍മ്മിക്കേണ്ടത്”. ”രാജ്യം പത്മശ്രീ നല്കി ആദരിച്ച നടനാണ് തിലകന്. സര്‍ക്കാര്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിച്ച് ഒരു സ്മാരകം നിര്‍മ്മിക്കണം. പ്രേം നസീറിന് ഒരു സ്മാരകം തീര്‍ക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് ഇവിടുത്തെ ഒരു മന്ത്രിക്ക് പറയേണ്ടി വന്നത് പോലെ പിന്നീട് പറയാന്‍ അവസരമുണ്ടാകരുത്.
അതിന് മുന്‍പ് വേണം. താനോ വീട്ടുകാരോ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യമല്ല അത്”. ”ഇനി നിയമപരമായി സര്‍ക്കാര്‍ അത്തരമൊരു സ്മാരകം നിര്‍മ്മിക്കണം എങ്കില്‍ കുടുംബക്കാര് അപേക്ഷ നല്‍കണം എന്നാണെങ്കില്‍ താന്‍ ചെയ്യാം. പക്ഷേ മറ്റുളളവരൊക്കെ അപേക്ഷ കൊടുത്തിട്ടാണ് ചെയ്തത് എന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ അറിഞ്ഞ് ചെയ്യേണ്ടതാണ് അത്. ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരാണ്. അച്ഛന് ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുളള ആളാണ്”. ”കെപിഎസി നാടകങ്ങളില്‍ അച്ഛന് അഭിനയിച്ചിട്ടുണ്ട്. പൊന്നരിവാളമ്പിളിയും ബലികുടീരങ്ങളേയും ഒരു പാട് പാടി പാര്‍ട്ടി യോഗങ്ങള്‍ക്ക് ആളെ കൂട്ടിയ മുണ്ടക്കയം തിലകനാണ് നിങ്ങള്‍ ഇപ്പോള്‍ അറിയുന്ന പത്മശ്രീ തിലകന്. പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ആളാണ്. അതുകൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യമാണ് അദ്ദേഹത്തിനുളള സ്മാരകം. എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നും ഷോബി തിലകന് പറഞ്ഞു”. ഇപ്പോള്‍ ഈ കമ്മ്യൂണിസ്റ്റാകരനായ തിലകന് സുരേഷ്ഗോപിയേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം.