പാകിസ്ഥാനില്‍ നിരവധി തവണയാണ് സിഖ് സമൂഹം പ്രതിഷേധവുമായി രംഗത്തെത്തുന്നത്. പ്രതിഷേധത്തിന് കാരണം ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് അവകാശവാദവുമായി ഒരു വിഭാഗം എത്തുന്നതാണ്.ഇപ്പോള്‍ പാകിസ്ഥാനില്‍ ഉണ്ടായിരിക്കുന്ന സംഭവവും അത് തന്നെയാണ്. പാകിസ്താനിലെ ഗുരുദ്വാര ഷഹീദ് ഭായ് തരു സിംഗ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത് ഗുരുദ്വാരയല്ല, മറിച്ച് മുസ്ലീം പള്ളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷഹീദ് ഭായ് തരു സിംഗ് അടയ്ക്കാന്‍ തീരുമാനിച്ചത്. ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡിന്റേതാണ് തീരുമാനം.
സംഭവത്തിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ സിഖ് സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലാഹോറിലെ ഷഹീദ് ഗഞ്ച് നലൗഖ മേഖലയിലാണ് ഗുരുദ്വാര സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായി ഇതുസംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. പ്രതിദിനം നൂറുക്കണക്കിന് വിശ്വാസികള്‍ ദര്‍ശനത്തിനെത്തുന്ന ഗുരുദ്വാരയാണ് ഷഹീദ് ഭായ് തരു സിംഗ്. അടച്ചുപൂട്ടിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാര ഷിക്കോഹ് എന്ന രാജാവിന്റെ കൊട്ടാരം നിലനിന്നിരുന്ന പ്രദേശമായിരുന്നു. ലാഹോറിലെ ഗവര്‍ണറായും ഷിക്കോഹ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലയളവില്‍ അദ്ദേഹത്തിന്റെ അനുജനായ ഔറംഗസേബ് ഷിക്കോഹിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
സിഖുക്കാരുടെ വിശ്വാസപ്രകാരം ഇതേ സ്ഥലത്താണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള അനവധി നിരപരാധികള്‍ കൂട്ടക്കൊലയ്ക്ക് ഇരയായത്. മുഗള്‍ സാമ്രാജ്യത്തിന്റെ പ്രതിനിധിയും ലാഹോര്‍ ഗവര്‍ണറുമായിരുന്ന മിര്‍ മന്നുവിന്റെ ഉത്തരവനുസരിച്ചായിരുന്നു കൂട്ടക്കൊല നടന്നതെന്നാണ് സിഖുകാരുടെ കരുതുന്നത്.എന്നാല്‍ പിന്നീട് മിര്‍ മന്നു ചില ഉടമ്പടികളുടെ ഭാഗമായി മേഖലയില്‍ ഗുരുദ്വാര പണിയാന്‍ സിഖുകാര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതാണ് പിന്നീട് പള്ളിയാണെന്ന് അവകാശപ്പെട്ട് അടട്ടുപൂട്ടിയിരിക്കുന്നതെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പും ഒരു ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് അവകാശപ്പെട്ട് അടച്ചുപൂട്ടിയിട്ടുണ്ട്. പ്രമുഖവും പ്രശസ്തവുമായ ഒരു ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് പ്രഖ്യാപിച്ച് അടച്ചുപൂട്ടിയത്. വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.