മുദ്രപ്പത്രവും ആധാരമെഴുത്തുകാരും ഇല്ലാതെ ഭൂവുടമയ്ക്ക് നേരിട്ട് ഓണ്‍ലൈനില്‍ ഭൂമി രജിസ്ട്രേഷന് നടത്താവുന്ന ലളിതമായ ഫോറം സമ്പ്രദായം വരുന്നു.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജനസൗഹൃദ പദ്ധതി ജനുവരി 1ന് നടപ്പാക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. രജിസ്ട്രേഷന് ഐ.ജി ഇമ്പശേഖരനാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതേ സമയം വകുപ്പ് മന്ത്രി വി.എന്‍.വാസവന് അനുമതി നല്‍കിയിട്ടില്ല. കര്‍ണാടകയും മഹാരാഷ്ട്രയും ഇതു നടപ്പാക്കി. തമിഴ്നാട് കേന്ദ്രനിര്‍ദ്ദേശം അവഗണിച്ചു. സംഭവം സിമ്പിളാണ്. വിലയാധാരം ധനനിശ്ചയം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങിയ രീതികള്‍ക്കെല്ലാം പ്രത്യേക ഫോറം ഉണ്ടാവും. അത് പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാല്‍ മതി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന് വകുപ്പിന്റെ സൈറ്റിലൂടെയോ ചെയ്യാം.
ഫോറത്തില്‍ ഭൂവുടമയുടെയും ഭൂമി വാങ്ങുന്നവരുടെയും ഭൂമിയുടെയും വിവരങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം രേഖപ്പെടുത്തി രജിസ്ട്രേഷന് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചാല്‍ മതി. സംസ്ഥാനത്ത് ഇതിന്റെ അന്തിമ രൂപമായിട്ടില്ല.അതേ സമയം ഫോറം സമ്പ്രദായം അപ്രായോഗികമാണെന്നാണ് ആധാരമെഴുത്തുകാരുടെ നിലപാട്. തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നതിന് പുറമെ വലിയ തുക മുടക്കി ഭൂവുടമകള്‍ സ്വന്തമായി ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിഴവ് പറ്റിയാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും അവര്‍ പറയുന്നു. ഫോറം സമ്പ്രദായത്തിനെതിരെ ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷനും ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് യൂണിയനും ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കിയിരുന്നു.ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ രജിസ്ട്രേഷനുകള്‍ക്ക് വസ്തുവിന്റെ കൂടുതല്‍ വിവരണങ്ങള്‍ വേണ്ടിവരും.
ഫോറം സംവിധാനത്തില്‍ ഇതിന് സൗകര്യമില്ലെന്നാണ് ആരോപണം. വസ്തുക്കളുടെ അതിര്‍ത്തി നിര്‍ണയത്തില്‍ വഴികളുടെയും മറ്റും വിവരണം പ്രധാനമാണെങ്കിലും അതിനുള്ള സൗകര്യം ഇല്ലത്രേ. സ്റ്റാമ്പ് ഡ്യൂട്ടിക്കു പുറമെ കൈമാറ്റത്തുകയുടെ രണ്ടു ശതമാനമാണ് രജിസ്ട്രേഷന് ഫീസ്. മുന്‍ പ്രമാണങ്ങളുടെ പരിശോധനയും വേണ്ടവിധം നടക്കില്ലത്രെ.ആധാരം എഴുതേണ്ടകമ്പ്യൂട്ടറില് ചെയ്യാംസംസ്ഥാനത്ത് 11,000 ആധാരമെഴുത്ത് ലൈസന്‍സികളും 40,000 സഹായികളുമുണ്ട്. മുദ്രപ്പത്രങ്ങള്‍ ഇല്ലാതാവുന്നതോടെ അവ വില്‍ക്കുന്ന വെണ്ടര്‍മാരും ഒഴിവാകും. 1200 വെണ്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. രണ്ടു ശതമാനമാണ് കമ്മീഷന്. എല്ലാം ഓണ്‍ലൈനിലാവുന്ന കാലത്ത് ഒന്നും വിഷമമാവില്ല എന്നാണ് മറുവാദം. ആധാരമെഴുത്തുകാര്‍ക്കും വെണ്ടര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയാല്‍ പുതിയ ഫോറം സേവനം നല്കാവുന്നതേയുള്ളൂ.ഫോറം സമ്പ്രദായം നടപ്പാക്കാനുള്ള ശുപാര്‍ശ കിട്ടിയിട്ടുണ്ട്. ആധാരമെഴുത്തുകാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്ക