ഒരു ലോക ഫുട്ബോള്‍ മാമാങ്കം എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തവരാണ് ഇന്ത്യക്കാരെന്ന് പരിഹസിച്ച മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് സമൂഹമാധ്യമങ്ങളില്‍ ഇന്ന് കണക്കിന് കിട്ടുകയാണ്. രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കരും എത്തിയപ്പോള്‍ കളി കാര്യമായി. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ‘അന്നം തരുന്ന എല്ലാരും പുറത്തായി’ എന്ന് ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അബ്ദുറബ്ബിനെ ചൊടിപ്പിച്ചത്. പിന്നാലെ ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടി എന്നോണം അബ്ദുറബ്ബ് കുറിച്ച് അബ്ദുറബ്ലിന് തന്നെ പാരയാകുകയാണ്. ലോക ഫുട്ബോള്‍ മാമാങ്കം എന്നത് ആലോചിക്കാന്‍ പോലും പറ്റാത്തവരാണ് ഇവിടെയുള്ളതെന്നായിരുന്നു ഇന്ത്യയെ ഇകഴ്ത്തി കൊണ്ട് അബ്ദുറബ്ബ് കുറിച്ചത്.
‘ഒരു ലോക ഫുട്ബോള്‍ മാമാങ്കം എന്നത് ആലോചിക്കാന്‍ പോലും പറ്റാത്തവരും, അവരുടെ സ്വന്തം ഡിബേറ്റ് കുട്ടപ്പന്മാരും ഇന്നലെ വരെ ലോകകപ്പ് ഫുട്ബോളും കണ്ട് കാത്തിരുന്നത് ‘അന്നം തരുന്ന’ ചില നാടുകള്‍ പുറത്താകാന്‍ വേണ്ടിയായിരുന്നത്രെ. പാള ട്രൗസറിട്ട്, കുറുവടിയും പിടിച്ച് അന്തിപ്പാതിരയ്ക്ക് ആയുധ പരിശീലനം നടത്തുന്ന ടീമുണ്ടല്ലോ, വാളും, പരിചയും മറ്റ് ആയുധങ്ങളും പിടിച്ചു വാങ്ങി അവര്‍ക്ക് പന്ത് കൊടുക്കാന്‍ പറ്റുമോ പണിക്കരേ..150 കോടിയില്‍ നിന്നും തിരഞ്ഞ് നേരം കളയേണ്ട, മേല്‍പ്പറഞ്ഞ കുറുവടിക്കാരില്‍ നിന്നായാലും മതി..ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട…അതിനടുത്ത ലോകകപ്പിനെങ്കിലും സെറ്റാക്കാന്‍ പറ്റുമോ പണിക്കര്‍ജീ…’ഇതായിരുന്നു പോസ്റ്റ്. പണിക്കര്‍ വിട്ടുകൊടുത്തില്ല.
‘ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുന്‍ ഭരണകര്‍ത്താക്കളുടെ നാടാണ് റബ്ബേ. എങ്കിലും ഒരു ടീമിനെ ഇറക്കാന്‍ കുറുവടിക്കാരില്‍ നിന്നും 11 പേരെ ഞാനൊന്ന് തപ്പാം റബ്ബേ. പക്ഷെ അത് സ്വാശ്രയ കോളേജിലെ പിജി സീറ്റ് കൂട്ടി ചിലര്‍ സ്വന്തം മക്കളെ പഠിപ്പിക്കാന്‍ കയറ്റുന്നതുപോലെ അത്ര ചില്ലറ കളിയല്ല റബ്ബേ.
പത്താം ക്ലാസ് പരീക്ഷ നടന്ന സ്കൂളിന്റെ മുന്നിലെ ചായക്കടയില്‍ നിന്ന് ബോണ്ട വാങ്ങിക്കഴിച്ച അപ്പൂപ്പനെ വരെ വിജയിപ്പിച്ചതു പോലെ എളുപ്പവുമല്ല റബ്ബേ. സ്വന്തം രാജ്യത്തിന് ലോക ഫുട്ബോള്‍ മാമാങ്കമെന്ന് ആലോചിക്കാന്‍ പോലും പറ്റില്ലെന്ന് സന്തോഷിക്കുന്ന ചിലരുണ്ട് റബ്ബേ. കുറുവടിക്കാരില്‍ നിന്നു മാത്രമേ ടീം ഉണ്ടാക്കാന്‍ പറ്റൂവെന്ന് അവരിങ്ങനെ വിളിച്ചു പറയും റബ്ബേ. കാരണം… അവര്‍ക്കറിയാം റബ്ബേ, അവര്‍ക്ക് 1947ലെ ട്രെയിന്‍ മിസ്സായിപ്പോയതാണെന്ന്’. ഇതോടെ വല്ല കാര്യമുണ്ടായിരുന്നോ റബ്ബേ എന്ന് തുടങ്ങി സമൂഹമാധ്യമങ്ങളില്‍ അബ്ദുറബ്ബിനെതിരെ ട്രോള്‍ മഴയാണ്.