തപ്‌സി പന്നു പെട്ടു!! ഹിന്ദുവിശ്വാസികള്‍ രംഗത്ത്!! നടി മാപ്പു പറയുമോ??

Breaking News National

കങ്കണ റണാവത്തും തപ്സി പന്നുവും തമ്മിലുള്ള വാക്പോര് ഒരിടയ്ക്ക് ബോളിവുഡില്‍ ചൂടുപിടിച്ചിരുന്നു. കങ്കണയും തപ്സിയും തമ്മില്‍ ട്വിറ്ററില്‍ പോര് മുറുകുന്നതിനിടെ, കങ്കണയുടെ സഹോദരി രംഗോലി ചന്ദല്‍ തപ്സിയെ ബിഗ്രേഡ് നടിയെന്നും കങ്കണയുടെ വിലകുറഞ്ഞ കോപ്പി (സസ്തി കോപ്പി) എന്നും വിളിച്ചിരുന്നു.ഈ പ്രസ്താവനകളൊക്കെ മനസിലിരിക്കെ ഒരു ദിവസം കങ്കണയെ നേരില്‍ കാണുമ്പോള്‍ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് തപ്സി ഇപ്പോള്‍. ”ഞാന്‍ എന്ത് പറയാനാണ്. എനിക്കിപ്പോള്‍ ആ സംഭവങ്ങളില്‍ വിഷമമില്ല.

എനിക്കറിയില്ല എന്ത് പറയുമെന്ന്.’ എന്നാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. അങ്ങനെ വിവാദങ്ങളും വാ്ഗ്വാദങ്ങളിലും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന തപ്‌സി പന്നു വീണ്ടും ഒരു പ്രശ്‌നത്തില്‍ പെട്ടിരിക്കുകയാണ്.ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് നടി തപ്‌സി പന്നുവിനെതിരെ പോലീസില്‍ പരാതി. മാര്‍ച്ച് 12 ന് മുംബൈയില്‍ വെച്ച് നടന്ന ലാക്മി ഫാഷന്‍ ഷോയിലാണ് മോഡേണായ വസ്ത്രം ധരിച്ച് ഇതിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റ് ധരിച്ച് തപ്സി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും തപ്സി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

സംഭവത്തിന് പിന്നാലെ നിരവധിപേര്‍ തപ്സി വിമര്‍ശിച്ച് രംഗത്തുവന്നു. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഒരു ജനത പവിത്രമായി കാണുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് സാമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനര്‍ ഏകലവ്യ സിംഗ് ഗൗര്‍ പോലീസില്‍ പരാതി നല്‍കിയത്. അസഭ്യമായ വസ്ത്രം ധരിച്ച് ഇതിനൊപ്പം കഴുത്തില്‍ ലക്ഷ്മി ദേവിയുടെ ലോക്കറ്റും ധരിച്ചെന്നും, മത വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.