തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന്’ പിന്നില്‍ കൊച്ചിയിലെ സ്വാമിയെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ സ്വാമിയെ തേടി തെലങ്കാന പൊലീസ് എറണാകുളത്ത് എത്തി. കൊച്ചയിലെ സ്വാമിയുടെ ഓഫീസില്‍ തെലുങ്കാന പൊലീസ് അപ്രതീക്ഷിത റെയ്ഡു നടത്തി. ഈ സ്വാമിയാണ് തുഷാര്‍ വെള്ളാപ്പള്ളിയിലൂടെ ഓപ്പറേഷന്‍ കമലയുടെ ഏജന്റായതെന്നാണ് തെലുങ്കാനാ പൊലീസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയത്.
സ്വാമിയുടെ മുറികള്‍ പൊലീസ് പരിശോധിച്ചു. ഈ സ്വാമിയുടെ നാലു ഫോണുകള്‍ റെയ്ഡില്‍ തെലുങ്കാനാ പൊലീസ് പിടിച്ചെടുത്തതായാണ് വിവരം. ഈ കേസില്‍ ആരോപണ വിധേയനായ തുഷാറിനെ അറസ്റ്റു ചെയ്യാനും തെലുങ്കാനാ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ഒരു ആശുപത്രിയില്‍ തുഷാര്‍ ചികില്‍സയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഏതു സമയവും കേരളത്തില്‍ നിര്‍ണ്ണായക അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് തെലുങ്കാനാ പൊലീസ് നല്‍കുന്നത്.
സംശയ നിഴലിലുള്ള സ്വാമിയുടെ ഫോണ്‍ രേഖകളും തെലുങ്കാന പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിര്‍ണ്ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. ദേശീയ നേതൃത്വത്തിലെ ബിജെപിയിലെ പ്രമുഖനിലൂടെ തുഷാറും സ്വാമിയുമായി ചേര്‍ന്ന് നടത്തിയാണ് ഈ ഇടപാടെന്നാണ് തെലുങ്കാനാ പൊലീസ് ആരോപിക്കുന്നത്.
ബിഡിജെഎസ് അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രംഗത്തു വന്നിരുന്നു. തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നും കെസിആര്‍ ആരോപിച്ചിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് അന്വേഷണം കൊച്ചിയിലെ സ്വാമിയിലേക്ക് എത്തുന്നത്.
100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടത്. ഏജന്റുമാര്‍ ടിആര്‍ എസ് എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടിരുന്നു.