ലക്ഷ്യമിട്ടത് ഈ ക്ഷേത്രം ; ഗൂഢ നീക്കം പൊളിഞ്ഞത് ഇങ്ങനെ ; നന്ദി പറഞ്ഞ് വിശ്വാസികള്‍

National

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ ഉക്കടം കോവൈ എന്ന സ്ഥലത്ത് കോട്ടെ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നപ്പോള്‍ ജനം പരിഭ്രാന്തിയിലായിരുന്നു. എന്നാല്‍ ജനങ്ങളെ രക്ഷിച്ചത് കോട്ടൈ ഈശ്വരനായിരുന്നു എന്ന് പിന്നീട് ആ നാട് മുഴുവന്‍ പറഞ്ഞു. നല്ലവണ്ണം പരിശീലനം ലഭിക്കാത്ത ഭീകരന്റെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് ആ സ്‌ഫോടനം ഒരുി ഭീകരാക്രമണഅം ആയി മാറാഞ്ഞത്. പിന്നാലെ തങ്ങളുടെ നാടിന്റെ രക്ഷിച്ച കോട്ടൈ ഈശ്വരനോട് നന്ദി പറയാന്‍ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ തന്നെ രംഗത്തെത്തി. വിശ്വാസികള്‍ അണ്ണാമലൈയെ പൊതിയുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോഴും ബിജെപി ഭരിക്കുന്ന കര്‍ണ്ണാകയിലും സമാനമായി സ്‌ഫോടനം നടന്നപ്പോള്‍ പുറത്തുവരുന്ന വിവരം ഈ സ്‌ഫോടനവും ഭീകരാക്രമണമായി മാറാതിരുന്നത് ഭീകരന്റെ പരിശീലനക്കുറവ് ഒന്നു കൊണ്ട മാത്രമാണ് എന്നാണ്. മംഗളൂരുവിലെ ക്ഷേത്രമാണ് സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റന്‍ കൗണ്‍സില്‍ തീവ്രവാദ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടക പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം മംഗളൂരുവിലെ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയില്‍ പറയുന്നത്. ”കാവി ഭീകരതയുടെ കോട്ടയായ” കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സ്ഫോടനം നടന്നു. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

അറബിയില്‍ ‘മജ്‌ലിസ് അല്‍മുഖാവമത്ത് അല്‍ഇസ്ലാമിയ” എന്നും എഴുതിയിട്ടുണ്ട്. കര്‍ണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടന്‍ കൊയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍, മതഭീകരത തുടങ്ങിയ സംഭവങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ മംഗളൂരു സ്ഫോടനത്തിന് കോയമ്പത്തൂര്‍ ചാവേര്‍ ആക്രമണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോയമ്പത്തൂരില്‍ പയറ്റി നോക്കിയ അതേ രീതി തന്നെയാണ് മംഗളൂരുവിലും പിന്തുടര്‍ന്നത്.

എന്നാല്‍ പരിശീലനക്കുറവ് മൂലം രണ്ടും പാളിപ്പോയി എന്നാണ് വിലയിരുത്തല്‍. അതേ സമയം മുഖ്യപ്രതി മുഹമ്മദ് ഷരീഖും സംഘവും നേരത്തെ സ്‌ഫോടനത്തിന്റെ ട്രയല്‍ നടത്തിയിരുന്നു ശിവമോഗയിലെ നദീതീരത്താണ് ഷരീഖ് അടങ്ങുന്ന മൂവര്‍സംഘം ബോംബ് നിര്‍മിച്ച് ട്രയല്‍റണ്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദു പേരുകളിലാണ് ഷാരിഖ് താമസിച്ചിരുന്നതെന്നും തിരിച്ചറിയിക്കാന്‍ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തയിരുന്നു. സ്ഫോടനം നടത്തിയ പ്രതി മുഹമ്മദ് ഷാരിഖിന്റെ മൈസൂരുവിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ഉണ്ടായ ഓട്ടോറിക്ഷയില്‍ നിന്ന് കത്തിക്കരിഞ്ഞ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തിയിരിന്നു. അതിനിടെ, ഷരീഖ് ആലുവയില്‍ എത്തിയിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ ഇതുസംബന്ധിച്ച അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.