വിഴിഞ്ഞത്ത് നിന്ന് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം വൈദികര്‍ കുരുക്കിലേക്ക് പോകുകയാണ്. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് പോലീസ്. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 26, 27 തീയതികളിലുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. 26ന്ഹൈക്കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ തുറമുഖ നിര്‍മാണത്തിന് എത്തിച്ച ലോറികള്‍ സമരക്കാര്‍ തടഞ്ഞു.
ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സ്റ്റേഷന് ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര് സംഭവസ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞു. അക്രമത്തില്‍ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദികരടക്കം 3000 ത്തോളം പേര് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരുക്കേല്‍ക്കുകയുണ്ടായി. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സുകളടക്കം സമരക്കാര്‍ തടഞ്ഞു. സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ നശിപ്പിച്ചു.പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കുകയുണ്ടായി.
64 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. നേരത്തെ ഹൈക്കോടതിയില്‍ സമരസമിതി നല്കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചു എന്നും പൊലീസ് സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. ആക്രമണത്തില്‍ 64 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഫാദര്‍ യൂജിന്‍ പേരെരയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പൊലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആകെ 5ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് പൊലീസ് പറയുന്നത്. ഇതേടെ വൈദികര്‍ക്ക് കുരുക്കു മുറുകും.