‘യോഗിയെ തല്ലിയവര്‍ക്ക്’ പൂട്ടുവീഴും !

National

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകളും രാഷ്ട്രീയവും ഒക്കെ പലകുറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യവുമായി ആസാം, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചിരുന്നു.

സി എ എ വിരുദ്ധ സമരത്തിന്റെ മറവില്‍ ഡല്‍ഹിയിലും കാണ്‍പൂരിലും മംഗലാപുരത്തും നടന്ന അക്രമങ്ങളിലും ബെംഗളൂരുവില്‍ നടന്ന വര്‍ഗീയ കലാപത്തിലും ഒക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവില്‍ കലാപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് .

ഇപ്പോള്‍ എന്തുകൊണ്ട് വീണ്ടും പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചു പറയുന്നു എന്ന് ചോദിച്ചാല്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗം ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഒരു പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

കോലം കത്തിക്കലും പ്രതിഷേധവും ഒക്കെ സ്വാഭാവികം എന്ന് കരുതി ഈ സംഭവത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി കെട്ടി വലിച്ചു കൊണ്ട് ക്യാമ്പസ് ഫ്രണ്ട് നടത്തിയ പ്രതിഷേധത്തില്‍ കാണിക്കുന്നത് ഇപ്രകാരമാണ് യോഗി ആദിത്യനാഥിനെ പോലെ വസ്ത്രം ധരിച്ച് യോഗി ആദിത്യനാഥിന്റെ മുഖം മൂടി ധരിച്ച ഒരാള്‍,

അദ്ദേഹത്തിന്റെ കൈകള്‍ രണ്ടും കൂട്ടിക്കെട്ടി ഒരു കയറുകൊണ്ട് മൂന്ന് പേര്‍ ചേര്‍ന്ന് വലിക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്യുന്നു.

മര്‍ദ്ദിക്കുന്നത് അദ്ദേഹത്തിന്റെ കരണത്തടിച്ചു കൊണ്ടാണ്, അദ്ദേഹത്തിനോട് നടക്കാന്‍ ആവശ്യപ്പെടുന്നത് വര്‍ഗീയത തുലയട്ടെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ്.

ദി ബൈറ്റ് എന്ന ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവെച്ച ഈ വിഡിയോ മണിക്കൂറുകള്‍ക്കകം രണ്ടു ലക്ഷത്തി 23000 പേരാണ് 11 മിനിറ്റുള്ള ഈ വീഡിയോ കണ്ടത്.

അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രപ്രവര്‍ത്തകനായ സിദ്ധിക് കാപ്പനെ യുപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു.

കലാപം ആസൂത്രണം ചെയ്തതിനാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്ന് ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കിയിരുന്നു. സിദ്ധിക്ക് കാപ്പനൊപ്പം പോപ്പുലര്‍ ഫ്രണ്ട് ,ക്യാമ്പസ് ഫ്രണ്ട് നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു .

ഇതിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കാംപസ് ഫണ്ട് ഇപ്പോള്‍ പ്രതിഷേധമായി യോഗിയെ അപമാനിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയത് .

ഈ പ്രകടനത്തിന്റെ വീഡിയോയ്ക്ക് താഴെ ഇപ്പോഴും നിരവധി ആളുകളാണ് യുപി പോലീസിനെയും യോഗി ആദിത്യനാദിനേയും മെന്‍ഷന്‍ ചെയ്യുന്നത് . ട്വിറ്ററില്‍ തന്നെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് സൈബര്‍ വിങ് , രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

ഈ പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടിയിലേക്ക് കടക്കുന്നതിനാണ് യു പി പോലീസ് തയ്യാറെടുക്കുന്നത്.

 

1 thought on “‘യോഗിയെ തല്ലിയവര്‍ക്ക്’ പൂട്ടുവീഴും !

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.