ഗുജറാത്തില്‍ വമ്പന്‍ ട്വിസ്റ്റ് !! കോണ്‍ഗ്രസ് ശിഥിലം!! ബിജെപി തൂത്തുവാരും!!

Breaking News National

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പേരാടുന്ന ഗുജറാത്തിന്റെ മണ്ണിലേക്കാണ് ഇത്തവണ ആം ആദ്മികൂടി കളം പിടിക്കാന്‍ എത്തുന്നത്. ന്യൂനപക്ഷ സമൂഹത്തിന് സ്വാധീനമുള്ള മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ഇത്തവണ മത്സരത്തിനിറങ്ങിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണം മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ചില സീറ്റുകളിലേക്കെങ്കിലും അത് ചതുഷ്‌കോണ മത്സരത്തിനും കളം ഒരുക്കുന്നു. ആം ആദ്മിയുടേയും എഐഎംഐ എമ്മിന്റേയും കടന്നു വരവ് കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളെ പിളര്‍ത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇതിന് ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഡാനിലിംഡ മണ്ഡലത്തെ ഉയര്‍ത്തിക്കാട്ടുന്നത്. 2008 ല്‍ രൂപീകരിച്ച അഹമ്മദാബാദ് നഗരത്തിലെ സംവരണ പട്ടികജാതി മണ്ഡലമായ ഡാനിലിംഡയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന സീറ്റ്. ഇവിടെ 2012-ല്‍ 14,000-ത്തിലധികം വോട്ടുകള്‍ക്കും 2017-ല്‍ 32,000 വോട്ടുകള്‍ക്കുമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശൈലേഷ് പര്‍മര്‍ വിജയിച്ചത്. ഇത്തവണ പാര്‍മര്‍ മൂന്നാം തവണയും മത്സരിക്കുന്നു.

മണ്ഡലത്തില്‍ ഇത്തവണ ബിജെപിക്ക് പുറമെ, ആം ആദ്മി പാര്‍ട്ടി, എഐഎംഐഎം എന്നിവരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആം ആദ്മിയും എഐഎംഐഎമ്മും കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്തുമെന്നും അതിലൂടെ തങ്ങള്‍ക്ക് വിജയിക്കാമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എഐഎംഐഎം നഗരത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന കൗശിക പാര്‍മര്‍ എന്ന ദളിത് സ്ഥാനാര്‍ത്ഥിയെയും എഎപി ഗുജറാത്ത് ഇലക്ട്രിസിറ്റി ബോര്‍ഡിലെ റിട്ടയേര്‍ഡ് എഞ്ചിനീയര്‍ ദിനേശ് കപാഡിയയെയുമാണ് നിര്‍ത്തിയിരിക്കുന്നത്.

അതേസമയം നവംബര്‍ 12-ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി ഇവിടെ പ്രചരണത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.ഒവൈസി എത്താതായതോടെ കൗശികയുടെ പൊതു റാലിയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുതായി കാണപ്പെടുകയും കണ്ടു നവംബര്‍ 20-ന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കൗശിക പ്രചാരണ ഷെഡ്യൂളില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ നിര്‍ബന്ധിതയായി. നവംബര്‍ 23-ന് ഡിസ്ചാര്‍ജ് ചെയ്ത അവര്‍ ഇതുവരെ പ്രചാരണം പുനരാരംഭിച്ചിട്ടില്ല.

മണ്ഡലത്തിലെ 2.60 ലക്ഷം വോട്ടര്‍മാരില്‍ ഒരു ലക്ഷത്തോളം മുസ്ലിം വോട്ടര്‍മാരും 90,000 ദലിതരുമുള്ള ഒരു മുസ്ലീം, ദളിത് ആധിപത്യ മണ്ഡലമാണ് ഡാനിലിംദ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 67-68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ എഐഎംഐഎമ്മും ആപ്പും പിളര്‍ത്തിയാല്‍ ബിജെപി വിജയം ഉറപ്പാണ്.

ഡാനിലിംഡയിലെ നാല് വാര്‍ഡുകളിലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടും 2017ല്‍ ആറും സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു, രണ്ടു തവണയും രണ്ടുപേരൊഴികെ ബാക്കിയെല്ലാവര്‍ക്കും കെട്ടിവച്ച തുക നഷ്ടമായി. ഇത്തവണ തെരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 99 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 130 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകള്‍ ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.