സേവാഭാരതി കത്തികയറുന്നു ; ഇനിയും താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് താരത്തിന്റെ കിടലന്‍ മറുപടി സേവാഭാരതിയ്ക്ക് നന്ദി പറഞ്ഞ് താരം

National

നടന്‍ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന്‍ എന്ന സിനിമയ്ക്കെതിരെ മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച് വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് കാണിച്ചതും നായക കഥാപാത്രം ചന്ദനക്കുറിയണിഞ്ഞതും ശബരിമലയില്‍ പോകുന്ന രംഗങ്ങളും എല്ലാം ചിലരുടെ വിമര്‍ശനത്തിന് കാരണമായി.ചില മത മൗലിക വാദികള്‍ സിനിമയ്ക്കെതിരെ ഡി ഗ്രേഡിങ്ങും നടത്തി.ഇങ്ങനെ തന്റെ സിനിമയെ ലക്ഷ്യം വെച്ച് രംഗത്തിറങ്ങിയവര്‍ക്കിപ്പോള്‍ ഉണ്ണി മുകുന്ദന്‍ നിലപാട് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് . സേവാഭാരതി ദഹിക്കാത്തവര്‍ക്കാണ് ഉണ്ണി മുകുന്ദന്റെ കിടിലന്‍ മറുപടി. വാക്കുകളിങ്ങനെ, സിനിമ കാണാത്തവര്‍ പറയുന്ന കാര്യങ്ങളാണ്.

സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്. എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, ഞങ്ങള്‍ കൊണ്ടുപോകും എന്ന് പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും. ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.

അതിലൊരു പൊളിറ്റിക്‌സുണ്ടെന്ന് കണ്ടെത്തി  ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാല്‍ , ഞാനത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറ് പോലുമില്ല. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല. അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ശബരിമലയില്‍ പോകുന്നത്, എത്രയോ പേര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. ഞാന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍…. എനിക്കൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ, എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബി.ജെ.പി യായാലും എന്റേത് നാഷണലിസ്റ്റ് വാല്യൂസാണ്.

ഞാന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഏതൊരു വേദിയിലും താനൊരു തികഞ്ഞ ദേശീയ വാദിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കാറുള്ള വ്യക്തി തന്നെയാണ് ഉണ്ണിമുകുന്ദന്‍. ഇനിയും തന്നെ ചൊറിയാന്‍ വന്നാല്‍ കാര്യമില്ലെന്ന് തീര്‍ത്ത് പറയുകയാണ് താരം.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.