കര്‍ശന പരിശോധന ; ബിജെപി വിറപ്പിച്ചു ; മദ്രസകളില്‍ യൂണിഫോം നിര്‍ബന്ധമാക്കി വഖഫ് ബോര്‍ഡ് ; അടിമുടി മാറ്റത്തിന് മദ്രസകള്‍

National

മദ്രസകള്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ഉത്തരാഖണ്ഡില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ മദ്രസകളുടെ പുതിയ പരിഷ്‌കാരങ്ങളാണ്. കഴിഞ്ഞ കുറെ നാളുകളായി മദ്രകള്‍ കേന്ദ്രീകരിച്ച് വമ്പന്‍ പരിശോധനയ്ക്ക് ബിജെപിസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മതമൗലികവാദികളുടെ ഭീഷണിയ്ക്ക് വഴങ്ങി മദ്രസകള്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്ന് മദ്രസ അധികൃതരും പറയുകയായിരുന്നു. എന്നാല്‍ മദ്രസകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അംഗീകാരമില്ലാത്ത മദ്രസകള്‍ എങ്ങനെയാണ് ഫണ്ട് വരുന്നതെന്നും നിലവിലെ മദ്രസകളുടെ നിലവാരം അന്വേഷിക്കേണ്ടതുണ്ടെന്നും ബിജെപി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. യുപിയിലും സമാന സ്ഥിതിയാണ് ഉള്ളത്. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകള്‍ അടച്ചുപൂട്ടും.

അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടുപിടിക്കും എന്ന യോഗിയുടെ ഉത്തരവിന് പിന്നാലെ ആദ്യഘട്ട സര്‍വ്വേ ഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഏകദേശം 8,500-ത്തിലധികം അംഗീകാരമില്ലാത്ത മദ്രസകളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 7.64 ലക്ഷത്തോളം കുട്ടികളാണ് പഠിക്കുന്നത്. സര്‍വേയില്‍ ചെലവുകള്‍ സംബന്ധിച്ച ചോദ്യത്തിനാണ് സംഭവാന കൊണ്ടാണ് ഇവ മുന്നോട്ട് പോകുന്നതെന്ന് 90 ശതമാനത്തോളം മദ്രസ അധികൃതരും അറിയിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് 16,513 അംഗീകാരമുള്ള മദ്രസകളാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ 560 എണ്ണത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ സഹായത്തോടെയാണ്. 15 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 350 മദ്രസകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത മദ്രസകളായി കണക്കാക്കുന്നത്. പിന്നാലെ മദ്രസകളുടെ വരുമാന സ്രോതസ്സുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ബിജെപി സര്‍ക്കാറുകള്‍ നിരീക്ഷണം ശക്തമാക്കിയതോടെ മദ്രസകള്‍ മാറ്റത്തിനൊരുങ്ങുകയാണ്.

ഇതോടെ മദ്രസകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മദ്രസയില്‍ സമയക്രമീകരണം നടത്താനും തീരുമാനമായി. സാധാരണ സ്‌കൂളുകളിലേത് പോലെ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മദ്രസ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ മദ്രസകളിലും സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളുടെ പ്രവര്‍ത്തനങ്ങല്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്.അടുത്ത മാര്‍ച്ച് മാസം മുതല്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കും. ദിവസവും അഞ്ച് നേരം ഇവിടെ നിസ്‌കാരം നടക്കും.

രാവിലത്തെ നിസ്‌കാരത്തിന് ശേഷം ഒരു മണിക്കൂര്‍ ഖുര്‍ആന്‍ പഠനമുണ്ടാകും. എട്ട് മണി മുതല്‍ രണ്ട് മണിവരെ മദ്രസകള്‍ സാധാരണ സ്‌കൂളുകള്‍ പോലെ പ്രവര്‍ത്തിക്കും. മറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെപ്പോലെ തന്നെ ഇവിടെയും യൂണിഫോം നിര്‍ബന്ധമാക്കും. ഇത്രയും നാള്‍ മദ്രസകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. എന്നാലിനി എല്ലാ സമുദായത്തില്‍ നിന്നുള്ളവരെയും മദ്രസയില്‍ ഉള്‍പ്പെടുത്തുമെന്നും ഷംസ് പറഞ്ഞു.ഡ്രസ് കോഡ് എന്തായിരിക്കുമെന്ന് വഖഫ് ബോര്‍ഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ഉത്തരാഖണ്ഡ് ബോര്‍ഡ് സ്‌കൂളുകളിലെ യൂണിഫോമിന് സമാനമായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസകളില്‍ എന്‍സിഇആര്‍ടി സിലബസ് നടപ്പിലാക്കാന്‍ പോകുന്നുവെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബിജെപി വക്താവ് കൂടിയായ ഷംസ് പറഞ്ഞു.ഏഴ് മദ്രസകളെ മാതൃകാ മദ്രസകളാക്കി വികസിപ്പിക്കുമെന്ന് ബോര്‍ഡ് മീറ്റിംഗില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ രണ്ട് മദ്രസകള്‍ വീതവും നൈനിറ്റാളില്‍ ഒന്നുമായിരിക്കും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുക. ഈ മാതൃകാ മദ്രസകളിലൂടെ എങ്ങനെ ഒരു മദ്രസ നടത്തണം എന്ന് നാം കാണിച്ചുകൊടുക്കും. ഇസ്ലാമിക് സ്റ്റഡീസ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മദ്രസയില്‍ റസിഡന്‍ഷ്യല്‍ വിദ്യാര്‍ത്ഥികളായി തുടരുമെന്നും മറ്റുള്ളവര്‍ക്ക് ഡേ സ്‌കോളര്‍മാരായി ചേരാമെന്നും ഷംസ് പറഞ്ഞു. അതേസമയം എന്‍സിഇആര്‍ടി സിലബസും ഡ്രസ് കോഡും സംസ്ഥാനത്തെ 103 മദ്രസകളില്‍ ഉണ്ടാകും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.