കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് വ്യക്തമാക്കിയിരുന്നു. ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ വിഭിന്ന വിധി വന്നതോടെയാണ് നിരോധനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഹൈക്കോടതി വിധി അനുസരിച്ച് കോളജിലും സ്‌കൂളിലും ഹിജാബ് ഉപയോഗിക്കാന്‍ സാധിക്കില്ല. വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കണം. സുപ്രീം കോടതിയിലെ ഉയര്‍ന്ന ബെഞ്ചിന് മുന്‍പില്‍ കേസ് എത്തുന്നത് പ്രതീക്ഷ നല്‍കുന്നു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ യാതൊരു ആചാരങ്ങളും അനുവദിക്കില്ല. ലോകത്തിന്റെ പല ഭാഗത്തും ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ സ്ത്രീകള്‍ പ്രക്ഷോഭം നടത്തുകയാണ്. അതിനാല്‍ കര്‍ണാടകയിലും നിരോധനം തുടരും. ഒരു വിദ്യാര്‍ഥിക്കും ഹിജാബ് ധരിച്ച് ക്ലാസ് റൂമില്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞിരുന്നു. ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോള്‍ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധി പറഞ്ഞത്.
ഇതോടെ കേസ് ചീഫ് ജസ്റ്റിസിനു മുന്നിലെത്തും. ഇതോടെയാണ് കേസില്‍ അന്തിമ വിധി വരുന്നതുവരെ നിരോധനം തുടരാന്‍ കര്‍ണാടക തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിന് പിന്നാലെ കൂടുതല്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പഠനം ഉപേക്ഷിച്ചിക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കോടതിവിധിക്ക് ശേഷം അസാധാരണമായ രീതിയിലുള്ള കൊഴിഞ്ഞ് പോക്കാണ് കോളേജുകളില്‍ നടക്കുന്നതെന്നാണ് അറിയുന്നത്. പഠനം ഉപേക്ഷിച്ച് മുസ്ലീംവിദ്യാര്‍ത്ഥിനികള്‍ പോകുന്നത് വ്യാപകമായതോടെ ഹിജാബ് ധരിക്കുന്നതും മറ്റ് ശരീയത്ത് ഇസ്ലാമിക നിയമവ്യവസ്ഥകള്‍ പാലിക്കുന്നതും ആയ കോളേജുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക വഖഫ് ബോര്‍ഡെന്നാണ് വിവരം.
പദ്ധതിക്ക് ആവശ്യമായ സ്ഥലവും പണവും വഖഫ് ബോര്‍ഡ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘട്ടം ഘട്ടമായി സംസ്ഥാനത്തുടനീളം ശരീയത്ത് നിയമങ്ങള്‍ പാലിക്കുന്ന കൂടുതല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് വഖഫ് ബോര്‍ഡ് പദ്ധതിയിടുന്നത്. ആവര്‍ത്തിച്ച് പറഞ്ഞിട്ടും പെണ്‍കുട്ടികള്‍ ഹിജാബ് വിലക്ക് അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ ടിസിവാങ്ങുന്നത് തുടരുകയാണ്. ചില പെണ്‍കുട്ടികള്‍ക്ക് ഹിജാബ് അനുവദനീയമായ കോളേജുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അനുയോജ്യമായ അക്കാദമിക് കോഴ്സില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണെന്നാണ് മംഗലാപുരം വിസി പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇന്ത്യ മഹാരാജ്യത്തുള്ള നിയമങ്ങളാണ് പാലിക്കപ്പെടേണ്ടതെന്നാണ് ജനം പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല. അതിനിടയില്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് പിന്നില്‍ പല സംശയങ്ങളുമുണ്ടെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.