ഇന്നലെ മലപ്പുറത്തെ പൊന്നാനി വലിയ ജുമാ പള്ളിയില്‍ ഒരു പ്രേത്യേക പ്രാര്‍ത്ഥന നടന്നു. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ആ പ്രാര്‍ത്ഥന ഏറെ വികാര ഭരിതവുമായിരുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കഴിച്ച ഏതെങ്കിലും ധീരനായ മുസല്‍മാനു വേണ്ടിയോ, മരണകിടക്കയില്‍ കഴിയുന്ന, സൂഫിവര്യനുവേണ്ടിയോ ആണ് അവിടെക്കൂടിയ മനുഷ്യര്‍ ദുആ ചെയ്തതെന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ നീതിന്യായ സംവിധാനം a dangerous man എന്ന് വിശേഷിപ്പിച്ച അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടിയുള്ളതായിരുന്നു പൊന്നാനിയില്‍ നടന്ന പ്രാര്‍ത്ഥന. കഥയെല്ലാം അറിയാമെങ്കിലും കള്ളക്കഥ മെനഞ്ഞ് മദനിയെ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നവര്‍ ഇനിയങ്ങോട്ട് കാണണമെന്നില്ല. പക്ഷേ, മദനിയെന്ന നിരപരാധിയെ ഫാസിസ്റ്റ് കര്‍ണാടക സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കില്‍ മുട്ടുവേദന വരും മുന്‍പുള്ള മദനിയുടെ ഭൂതകാലം കൂടി അറിയണം.
2008ലെ ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍ മദനിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത് കര്‍ണാടക പൊലീസാണ്. ബാംഗ്ലൂരില്‍ ഐപിഎല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ബോംബ് പ്ലാന്റ് ചെയ്തത് തടിയന്റവിട നസീറാണെങ്കിലും അതിനുള്ള ഒത്താശ ചെയ്തത് മദനിയായിരുന്നു.
ലഷ്‌കര്‍ -ഇ – തയിബയുടെ സൗത്ത് ഇന്ത്യന്‍ കമാന്‍ഡറായ തടിയന്റവിട നസീര്‍ മദനി ഒറ്റയ്ക്് വാര്‍ത്തെടുത്ത കേരള ഭീകരനാണ്. ബാംഗ്ലൂരില്‍ ബോംബ് സ്‌ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പും ശേഷവും തടിയന്റവിട നസീര്‍ മദനിയെ ഫോണില്‍ വിളിച്ചിരുന്നു. ഭാര്യ സൂഫിയയുടെ ഫോണിലൂടെയാണ് നസീറുമായി മദനി സംസാരിച്ചത്. ആര്‍ക്കും നിഷേധിക്കാനാവാത്ത ഈ ഡിജിറ്റല്‍ തെളിവാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ബോംബ് സ്‌ഫോടനത്തിന് ശേഷം മുങ്ങിയ തടിയന്റവിട നസീര്‍ മദനിയുടെ അന്‍വാരശ്ശേരിയിലെ ഓഫീസില്‍ ഒളിവില്‍ താമസിച്ചതായും പോലീസ് കണ്ടെത്തി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിചാരണക്കോടതി മുതല്‍ സൂപ്രീംകോടതി വരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് മദനിയെ ജയിലില്‍ അടച്ചത്. സാങ്കേതികമായി കാമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റ വിമുക്തനായി കേരളത്തില്‍ തിരിച്ചെത്തിയ മദനിക്ക് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നു സ്വീകരണം. മദനിയുടെ സ്വാധീനം വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയില്‍ സിപിഎം ഒപ്പം കൂടി. രാഷ്ട്രീയ നിലപാടുകളില്‍ മൃദുത്വം വന്ന മദനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയും ചെയ്തു. കുറച്ചുനാളത്തേക്ക് തല അകത്തിട്ടിരുന്ന മദനി പിന്നീട് വാര്‍ത്തകളില്‍ നിറയുന്നത് നബിയെ നിന്ദിച്ചുവെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകള്‍ ജോസഫ് മാഷിന്റെ കൈവെട്ടി മാറ്റിയ സംഭവത്തോടെയാണ്.
കയ്യല്ല, അയാളുടെ തലയായിരുന്നു വെട്ടേണ്ടിയിരുന്നത്. നക്കാപ്പിച്ച ശമ്പളം വാങ്ങുന്ന എമ്പോക്കി പ്രൊഫസറുടെ തല ഫുട്‌ബോള്‍ പോലെ ഉരുട്ടണമത്രേ. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മനുഷ്യസ്‌നേഹിയെന്ന് ഇതൊരു സാധാരണ മനുഷ്യനെകൊണ്ട് പറയാന്‍ സാധിക്കുമോ ?? മനുഷ്യനായ ഒരാള്‍ ഈ വാക്കുകള്‍ മറക്കുമോ?ബിജെപി കര്‍ണ്ണാടക ഭരിക്കുന്ന കാലത്താണ് മദനി അറസ്റ്റ് ചെയ്യപ്പെട്ടത്. യെദിയൂരപ്പയ്ക്ക് ശേഷം അധികാരമേറ്റെടുത്ത കടുത്ത സംഘപരിവാര്‍ വിമര്‍ശകനായ സിദ്ധരാമയ്യയും മദനിക്കെതിരെ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചത്. പ്രോസിക്യൂഷന്റെ കൈവശമുള്ള സ്വയം സംസാരിക്കുന്ന തെളിവുകളെ അവഗണിക്കുവാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മണിക്കുറിന് കോടികള്‍ ഫീസ് വാങ്ങുന്ന വക്കീലന്മാരെ ഇറക്കി നിയമപോരാട്ടം നടത്തിയിട്ടും മദനി ഇന്നും ബാംഗ്ലൂരില്‍ തന്നെ കഴിയുന്നത്. അവിടെ ജാമ്യത്തില്‍ കഴിയുന്ന മദനി ബെയ്ല്‍ കണ്ടീഷന്‍സില്‍ കൂടുതല്‍ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍,ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് മദനിയെ ഡേയ്ജറസ് മാന്‍ എന്ന് വിശേഷിപ്പിച്ചതിന് കാരണമുണ്ട്. ഒസാമ ബിന്‍ ലാദന്‍, ബൂബക്കര്‍ അല്‍ബാഗ്ദാദി ഇവരേക്കാളൊക്കെ മുന്നേ ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാന്‍ കളത്തിലിറങ്ങിയ കൊടുംതീവ്രവാദി തന്നെയാണ് അബ്ദുല്‍ നാസര്‍ മദനി.
ഇസ്ലാമോഫോബിയ, ഹിന്ദുത്വ ഭീകരത, പ്രൊപ്പഗണ്ട, ഫാസിസ്റ്റ് മോദി എന്നൊക്കെ പറഞ്ഞ് എത്രനാള്‍ ഈ ഭീകരര്‍ ഇരവാദം നടത്തും? അതിനവര്‍ മറയാക്കുന്നത് ഇസ്ലാമെന്ന മതത്തെയാണെങ്കില്‍ അവര്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തേണ്ടത് ഇന്നാട്ടിലെ മുസ്ലീങ്ങളാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹിന്ദുവും മുസ്ലിമും സിഖും ക്രിസ്ത്യാനിയും എല്ലാമുണ്ടെന്നോര്‍ക്കണം. മദനിയെപ്പോലുള്ള ഭീകരര്‍ക്ക് മതമുണ്ടാകും പക്ഷെ ഇരകള്‍ക്ക് ജാതിയുമില്ല മതവുമില്ല.തെരുവുകളില്‍ ചിന്നിച്ചിതറപ്പെട്ട മനുഷ്യര്‍ക്കും അവരുടെ ഉടയവര്‍ക്കും വേണ്ടി തപിക്കാത്ത ഹൃദയം, മദനിക്ക് മുട്ട് വേദന വരുമ്പോള്‍ വല്ലാതങ്ങു വിങ്ങുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഉള്ളിലും ഒരു ഭീകരവാദിയുണ്ട്. മരണം പോലും ആരെയും വിശുദ്ധനാക്കില്ല. പിന്നെയാണോ മുട്ട് വേദനയും പ്രേമേഹവും?