തള്ളി മറിക്കുക എന്നൊക്കെ പറഞ്ഞാൽ അതിനും ഇല്ലേ ഒരു അവസാനം,എന്നാലും നമ്മുടെ കേരളത്തിലെ ചില സമീപ കാല കാഴ്ചകൾ എന്നത് നമ്മൾക്ക് എങ്ങനെ മറക്കാൻ കഴിയും,അതിപ്പോ കെ റെയിൽ സമരത്തിന്റെ മറവിൽ കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന ജനങളുടെ കാര്യം ഇവിടെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ..? നമുക്ക് ഒരു മുഖ്യമന്ത്രിയുണ്ട്, എന്ന് പറഞ്ഞാൽ നമ്മുടെ നാടിൻറെ കരുതൽ ആ മുഖ്യമന്ത്രിയാണ്.ആ മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം കൊണ്ട് ജനം തുടർഭരണം നൽകി.എന്നാൽ ആ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയെ മികച്ച മുഖ്യമന്ത്രി എന്ന് പറയാൻ സിപിഎം അഖിലേന്ത്യ ജെനെറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോലും തയ്യാറാകുന്നില്ല എന്ന് നമ്മൾ അറിയണം.എന്തായാലും ഇപ്പോൾ ഒരു കാര്യം നമ്മൾ അറിയുക തന്നെ വേണം,എന്ത് മാത്രം കരുതലായിരുന്നു നമ്മുടെ മുഖ്യമന്ത്രിക്ക് നമ്മളോട് ഉണ്ടായിരുന്നത്.മുഖ്യമന്ത്രി ഇടതു അനുഭാവിയായ ഇന്ത്യൻ സിനിമയിലെ സൂപ്പർ തരാം കമൽ ഹസനുമായി സംസാരിച്ചപ്പോൾ അക്കാര്യം വ്യക്തമാക്കുകയും ചെയ്തതാണ്..അത് കെട്ടുകഴിയുമ്പോൾ എന്താണ് നമ്മൾ ധരിക്കുക, നമ്മൾ എന്ത് ധരിച്ചിട്ട് എന്ത് കാര്യം,,? നമ്മുടെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയല്ലോ..എന്ന് പറഞ്ഞാൽ ഇതിലും നല്ല നിലപാട് അദ്ദേഹത്തിന് പറയാനുമില്ല, എന്നാൽ ചിലർ ഇതിനെ എന്തൊരു തള്ളായിരുന്നു എന്നാണ് ചോദിക്കുന്നത്. അല്ല,അങ്ങനെ ചോദിക്കുന്നവരെ എങ്ങനെ കുറ്റം പറയും..എന്നാലും മുഖ്യാ അങ്ങയുടെ ആ മനസുണ്ടല്ലോ,നന്മ നിറഞ്ഞ മനസ് അതാണ് മലയാളികൾക്ക് വേണ്ടത്.