മനോരമയുടെ ഹിന്ദി ഇല്ലാത്തതാണ് ആ ദുഖത്തിന് കാരണം;ട്രോളാണെങ്കിലും സംഗതി ഗൗരവമുള്ളതാണ് !

Opinion Top news

ഒരു ട്രോൾ സമൂഹ മാധ്യമത്തിൽ പ്രചരക്കുകയാണ്,ആ ട്രോളിനു ദശീയ രാഷ്ട്രീയത്തിൽ തന്നെ വളരെ വലിയ പ്രസക്തിയുണ്ട്.രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മിൽ സംസാരിക്കുന്ന വിധത്തിലാണ് ട്രോൾ,എന്ന് പറഞ്ഞാൽ നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് എന്ന് അറിയാമോ എന്ന് എന്ന് പ്രിയങ്ക രാഹുലിനോട് ചോദിക്കുന്നു.രാഹുൽ പ്രിയങ്കയുടെ ചോദ്യത്തിന് മറുപടിയായി എന്താ എന്ന് ചോദിക്കുന്നു, ഒടുവിൽ മറുപടിയായി പ്രിയങ്ക പറയുന്നു മലയാള മനോരമ ഹിന്ദിയിൽ ഇല്ലാത്തതാണ് ആ പ്രതിസന്ധി എന്ന്, ഇത് ആരുടെയോ ഭാവനയിൽ വിരിഞ്ഞ ഒരു ട്രോൾ,ആക്ഷേപ ഹാസ്യവും രാഷ്ട്രീയവും ഒക്കെ അതിലുണ്ട്,എന്തായാലും ഇപ്പോൾ ആ ട്രോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി ചർച്ച ചെയ്യാം, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ മനോരമയുടെ കോൺഗ്രസ് അനുകൂല നിലപാട് തന്നെയാണ്,അത് അവരുടെ പരസ്യമായ രഹസ്യം തന്നെയാണ് എന്നതിൽ ആർക്കും വിയോജിപ്പ് ഉണ്ടാകില്ല,എന്തായാലും നമ്മുടെ സിപിഎം നേതാവ് എം.സ്വരാജ് നടത്തിയ ഒരു പ്രസംഗമുണ്ട്.തൃശ്ശൂരിൽ എസ്.എഫ്.ഐ യുടെ ജില്ലാ സമ്മേളന വേദിയിൽ സ്വരാജ് നടത്തിയ ആ പ്രസംഗം രാഷ്ട്രീയ രംഗത്തെ സമീപ കാലത്തെ മികച്ച ആക്ഷേപഹാസ്യങ്ങളിൽ ഒന്നായിരുന്നു എന്ന് തന്നെ പറയാം, വയനാട് എം.പി മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ അത് നമ്മുടെ ചില മലയാള മാധ്യമങ്ങൾക്ക് വലിയ സംഭവമാണ്.കേരളത്തിലെ മറ്റ് എം.പി മാരും അവരുടെ മണ്ഡലത്തിൽ സന്ദർശിക്കാറുണ്ട്.അപ്പോളൊന്നും ഇങ്ങനെ മാധ്യമങ്ങൾ അത് വലിയ വർത്തയാക്കാറുമില്ല,രാഹുല്‍ഗാന്ധിയുടെ വയനാടന്‍ സന്ദര്‍ശനത്തിനെ കണക്കറ്റ് പരിഹസിച്ച് സിപിഎം നേതാവ് എം.സ്വരാജ് രംഗത്ത് വരുമ്പോൾ അത് ഗൗരവമായി തന്നെ കാണണ്ടതല്ലേ..? ‘ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രിയെന്നാണ് മനോരമ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മണ്ഡലത്തില്‍ വരും. എന്നിട്ട് പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി, ചായ, കാപ്പി, പഴംപൊരി, പൊറോട്ട….’- സ്വരാജ് പരിഹസിച്ചു. എസ് എഫ് ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു സ്വരാജിന്‍റെ ഈ കളിയാക്കല്‍.
“മലയാള മനോരമ പത്രത്തിന്‍റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു. രാഗായുഗം എന്നായിരുന്നു തലക്കെട്ട്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്നണ് പ്രചരിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രി. തല്‍ക്കാലം രാഷ്ട്രീയം മറക്കാം. ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങിനെയാണ് അദ്ദേഹം വിജയിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായി അദ്ദേഹം പ്രധാനമന്ത്രിയാകാനല്ല. എംപിയാകാനാണ് വന്നത്. എന്തായാലും ആ കാലം അങ്ങിനെ കടന്നുപോയി. “-സ്വരാജ് പറഞ്ഞു.

“ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വയനാട്ടില്‍ വരും. വരുന്നവഴിക്ക് അദ്ദേഹം ഒരു ചായക്കടയില്‍ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴം പൊരി തിന്നും എന്നിട്ട് നല്ല പഴം പൊലിയാണെന്ന് പറയുന്നു. അടുത്ത കുറി വേറൊരു കടയില്‍ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും. ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും. പിറ്റേന്ന് മനോരമ എഴുതും: നല്ല പൊറോട്ട, നല്ല കാപ്പി, ചായ കാപ്പി, പഴം പൊരി പൊറോട്ട…”- സ്വരാജ് പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി.ഇങ്ങനെ സ്വരാജ് പരിഹസിക്കുമ്പോഴും സ്വരാജിന്റെ പാർട്ടി സിപിഎം രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നവരാണ് പാർലമെന്റിൽ എന്നതും നമ്മൾ ഓർമിക്കണം.കേരളത്തിന് പുറത്ത് ഇടതുപക്ഷവും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സും ഒക്കചങ്ങായി മാരാണ് എന്ന് ആർക്കാണ് അറിയാത്തത്.എന്തായാലും രാഹുലിനെക്കുറിച്ച് എഴുതുന്ന ചില മലയാള മാധ്യമങ്ങൾ മാത്രമല്ല,രാഹുലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ഗതികേടിലെത്തിയ ഇടതുപക്ഷവും സ്വരാജിന്റെ പ്രസംഗത്തെ ഗൗരവമായി എടുക്കേണ്ടതാണ്.അപ്പോൾ നമ്മൾ ആദ്യം പറഞ്ഞ ആ ട്രോളിനെ എങ്ങനെ കണ്ടില്ലെന്നു നടിക്കും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.