ട്രോളിൽ ഇങ്ങനെ നിറയാൻ വേണ്ടി നമ്മൾ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്..? അല്ല,ഈ പാപമൊക്കെ പ്രബുദ്ധ മലയാളികൾ എവിടെകൊണ്ടുപോയി കഴുകി കളയും, മലയാളികൾക്ക് സ്വന്തമായി ഭാരതപ്പുഴയുണ്ടല്ലോ..? അതിപ്പോ ഭാരത് ബന്ദും ഭാരതപ്പുഴയും ഒക്കെ നമ്മൾ മലയാളികൾക്ക് മാത്രമുള്ളതാണല്ലോ, എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു, മലയാളികൾക്ക് മാത്രമായി ചില സ്വകാര്യ അഹങ്കാരങ്ങളുണ്ട്,എന്ന് പറഞ്ഞാൽ അതിൽ പെടുന്നതാണ് കേരളത്തിൽ മാത്രം അരങ്ങേറുന്ന രാജ്യവ്യാപക പണിമുടക്ക്,ഇന്ത്യ മഹാ രാജ്യത്ത് മറ്റെങ്ങും ഇങ്ങനെ പണിമുടക്ക് വിജയമാകാറില്ല,എന്ത് പറയാനാ നമ്മൾ മലയാളികളുടെ അവസ്ഥയെ,അത് പിന്നെ നമ്മുടെ കേരളത്തിൽ മാത്രമാണ് രാജ്യത്തെ ഇടതുപക്ഷ പാർട്ടികളുടെ ഒരേയൊരു സർക്കാറുള്ളത്.എന്ന് പറഞ്ഞാൽ നമ്മുടെ രാജ്യത്തെ ഇടതുപക്ഷത്തെ നയിക്കുന്ന സിപിഎമ്മിന്റെ നേതാവ് പിണറായി വിജയനാണ് കേരളത്തിലെ മുഖ്യമന്ത്രി അതുകൊണ്ട് തന്നെ ഈ ഭരണത്തെ നമ്മൾ മലയാളികൾ ആസ്വദിക്കുക തന്നെ വേണം,അപ്പോൾ ചിലപ്പോൾ രാജ്യവ്യാപക പണിമുടക്ക് കേരളത്തിൽ മാത്രമായും നടക്കും അത്ര തന്നെ,കേരളം ഇങ്ങനെ ബന്ദും ഹർത്താലും പണിമുടക്കും ഒക്കെ ആഘോഷിച്ചുകൊണ്ട് മുന്നോട്ട് പോകട്ടെ,മലയാളി പോളിയല്ലേ,,കേരളം നമ്പർ വണ്ണല്ലേ, ഇനിയും വല്ലതും ഉണ്ടെങ്കിൽ അതുമാണ്, അതുപിന്നെ വെറുതെയാണോ നമ്മുടെ ഉത്തർ പ്രദേശിലെ ജനങ്ങൾ കേരളമാകാതിരിക്കാൻ വോട്ട് ചെയ്യണം എന്ന് പറഞ്ഞ യോഗി ആദിത്യനാഥിന് അധികാര തുടർച്ച നൽകിയത്..? എന്നാലും നമ്മുടെ മാധ്യമങ്ങളുടെ ഒരു അവസ്ഥയാണ് ഉത്തർ പ്രദേശിൽ യോഗിക്ക് അഖിലേഷ് യാദവിന്റെ വമ്പൻ വെല്ലുവിളി എന്നൊക്കെ തള്ളി മറിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദാ കിടക്കുന്നു,ബിജെപി വിജയം നേടുകയും യോഗി അധികാരം നിലനിർത്തുകയും ചെയ്തു.അപ്പോൾ പിന്നെ മോദിയെ രാജിവെയ്പ്പിക്കാനിറങ്ങിയ പണിമുടക്ക് കാരുടെ അവസ്ഥയെ കുറിച്ച് പറയാനുണ്ടോ, എന്തായാലും മോദിയെ രാജിവെയ്പ്പിക്കാനായിറങ്ങിയ സഖാക്കൾ രാജ്യവ്യാപക പണിമുടക്ക് കേരളത്തിൽ മാത്രമായതിൽ നിരാശരാണ് അതുകൊണ്ടാണല്ലോ ഇങ്ങനെ പണിമുടക്കിന്റെ മറവിൽ അക്രമം നടത്തിയത്.എന്തായാലും സഖാക്കളുടെയും കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനകളുടെയും പണിമുടക്കിന്റെ ഒരു അവസ്ഥ,ദോഷം പറയരുതല്ലോ ഈ രണ്ടു കൂട്ടരും ഇപ്പോൾ കേരളത്തിൽ മാത്രമാണ് അവശേഷിക്കുന്നത്.എന്നാലും നമ്മൾ മലയാളികളുടെ അവസ്ഥ, പ്രബുദ്ധ മലയാളിക്ക് ഇടയ്ക്കൊക്കെ ഒന്ന് പൊട്ടി കരഞ്ഞുകൂടേ,,പാവം ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ എന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ ഇങ്ങനെ കുറ്റം പറയും.വൈറ്റിലയിൽ വഴി തടയൽ സമരം നടന്നപ്പോൾ പ്രതികരിച്ച സിനിമാ താരം ജോജു ജോർജിനെ കണ്ടില്ലല്ലോ, അല്ലേലും ചെങ്കൊടി കണ്ടാൽ കവാത്ത് മറക്കുന്നവരാണല്ലോ നമ്മുടെ സിനിമാക്കാരും സാംസ്ക്കാരിക നായകരും. കഷ്ട്ടം തന്നെ…